Fincat

ട്രാന്‍സ്ജെന്റര്‍ സജ്ന ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: ട്രാന്‍സ്ജെന്റെര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ കണ്ടെത്തിയ സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന ഇപ്പോള്‍. ഗുരുതരാവസ്ഥയിലല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വഴിയോരത്ത് ബിരിയാണിക്കച്ചവടം നടത്തുന്നതിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചുള്ള സജ്നയുടെ വിഡിയോ ഈയടുത്ത് സമാഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇതിനുപിന്നാലെ നിരവധി പ്രമുഖരടക്കം സജ്നയ്ക്ക് പിന്തുണയുമായി എത്തിയെങ്കിലും തുടര്‍ന്നും സമൂഹമാധ്യമങ്ങളിലടക്കം സജ്നയ്ക്ക് നേരെ ആക്രമണമുണ്ടായി. ബിരിയാണി വില്‍പനയ്ക്കിടെ ആക്രമണമുണ്ടായെന്ന് സജ്ന പറഞ്ഞത് തട്ടിപ്പാണെന്ന് മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചു.

2nd paragraph

വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.