ഏഴാമത് ബൈത്തുറഹ്മ സമർപ്പിച്ചു

പല്ലാർ റിലീഫ് സെൽ തിരുന്നാവായ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ചൂണ്ടിക്കലിൽ നിർമിച്ചു നൽകിയ ഏഴാം മത് ബൈത്തുറഹ്മ  പാണക്കാട് സയ്യിദ് സാബിക്ക് അലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നു .

തിരുന്നാവായ: പല്ലാർ റിലീഫ് സെൽ ( പാർക് ) തിരുന്നാവായ പഞ്ചായത്ത് 21-ാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ചൂണ്ടിക്കലിൽ നിർമിച്ചു നൽകിയ ഏഴാം മത്തെ  ബൈത്തുറഹ്മ പാണക്കാട് സയ്യിദ് സാബിക്ക് അലി ശിഹാബ് തങ്ങൾ സമർപ്പിച്ചു. പാർക് ജനറൽ സെക്രട്ടറി കെ.പി. ഹംസ അധ്യക്ഷത വഹിച്ചു. തിരുർ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം.പി. മുഹമ്മദ് കോയ ആശംസ നേർന്നു. ഇ കെ ബക്കർ, ടി.പി. നാസർ, കൊട്ടാരത്ത് ഹസൈനാർ, എം പി ഹകീം , എം.പി. ഹൈദറലി നദ്‌വി, എ പി .മുസ്തഫ, ഇ .കെ. മുഹമ്മദ് ഹാജി,  കെ.ഫക്രുദ്ദീൻ, പറപ്പൂർ മുഹമ്മദ് കുട്ടി ഹാജി, സിദ്ധീഖ് മണാട്ടിൽ,  കെ പി.സലാം ഹാജി, എം.കെ. ബാവ ഹാജി, സൈതലവി ലണ്ടൻ, കൊട്ടാരത്ത് നാസർ മക്ക എന്നിവർ പങ്കെടുത്തു.