വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കണം.

തിരൂർ:കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം തീർത്തും ദുരൂഹവും, പ്രതിഷേധാർഹവുമാണ് .കോവിഡിനുത്തരവാദികൾ വ്യാപാരികളാണെന്ന് സമൂഹത്തിൽ പൊതുധാരണ സൃഷ്ടിച്ച് ഈ മേഖലയെ തകർക്കാനുള്ളനീക്കത്തെ തിരിച്ചറിയേണ്ടതുണ്ട്..
.എല്ലായിടത്തും അനധികൃത വ്യാപാരം അരങ്ങ് തകർക്കുകയും, ആൾക്കൂട്ടങ്ങളേയും, മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ തീർത്തും കണ്ണടച്ച് , ഒരു നടപടിയും സ്വീകരിക്കാതെയുള്ള ഇരട്ടത്താപ്പ് അധികൃതർ അവസാനിപ്പിക്കണമെന്ന് തിരുർ ചേമ്പർ ഓഫ് കൊമേഴ്സ് സിക്രട്ടറിയേറ്റ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു..പ്രസിഡൻ്റ് പി.എ. ബാവ അധ്യക്ഷത വഹിച്ചു.
പി.പി.അബ്ദുൽ റഹ് മാൻ, പി.എ.റഷീദ്, സമദ് പ്ലസൻ്റ്റ് ,ഷബീബ് അസോസിയേറ്റസ്, സലാം പി. ലില്ലീസ്, എ.ഹരീന്ദ്രൻ, സി.മമ്മി ,സി.’ അബ്ദുല്ല, ലിയ ഷിഹാബ്, കെ ബഷീർ, മെജസ്റ്റിക് അഹമ്മദ് പ്രസംഗിച്ചു.