സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം 1 കോടി രൂപ ചിലവഴിച്ച് വാർഡുകളിൽ സ്ട്രീറ്റ് മെയ്ൻ വലിച്ച് 1066 LED സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉൽഘാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള ലളിതമായ ചടങ്ങിൽ മൂച്ചിക്കലിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സി.കെ.റുഫീന നിർവ്വഹിച്ചു .
വൈസ്.ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും ,
സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ KSEB സബ്ബ് എൻജിനിയർ മൊയ്തീൻ കുട്ടി ,ഹബീബ് റഹ്മാൻ പറമ്പയിൽ , ജലാലുദ്ധീൻ (മാനു),കെ.ടി.സുബൈർ മാസ്റ്റർ ,നവാസ് തുടങ്ങിയവർ സംബന്ധിച്ചു.