ഉന്നത റാങ്ക് കരസ്ഥമാക്കിയ ഏഴൂർ സ്വദേശിയെ അനുമോദിച്ചു

തിരൂർ:ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ ( നീറ്റ് ) ഉന്നത റാങ്ക് കരസ്ഥമാക്കിയ തിരൂർ- ഏഴൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് ആഷിഖിന് നാഷണൽ വിമൻസ് ഫ്രണ്ട് (NWF) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി നൽകുന്ന സ്നേഹോപഹാരം ജില്ലാ സെക്രെട്ടറി ഷെമീറ ടീച്ചർ മംഗലം മൊമന്റോ നൽകി അനുമോദിച്ചു.
നാഷണൽ വിമൻസ് ഫ്രണ്ട് തിരൂർ ഡിവിഷൻ പ്രസിഡന്റ്‌ ജുമി മുസ്ഥഫ, ഫാത്തിമ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏഴൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെയും, അന്നാര സ്വദേശിനി മൈമൂനയുടെയും മൂത്ത മകനാണ് മുഹമ്മദ് ആഷിക്. ഏക സഹോദരൻ മുഹമ്മദ്‌ യൂസുഫ് ഏഴൂർ MDPS ൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.