മഹിളാ കോൺഗ്രസ് നിൽപ് സമരം സംഘടിപ്പിച്ചു.

പൊന്നാനി: വർദ്ധിച്ച് വരുന്ന സ്ത്രീ -ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് നിൽപ് സമരം നഗരം പോസ്റ്റോഫീസിന് മുൻപിൽ ഇന്ന് നടന്നു.സമരം കെ.പി.സി.സി നിർവ്വാഹസമിതി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾഉത്ഘാടനം ചെയ്തു. ഷാഹിത അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, വി.ചന്ദ്രവല്ലി,മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ്,സുരേഷ് പുന്നക്കൽ,അഡ്വ:സുനിത, ഗോപാലകൃഷ്ണൻ ഷഹർബാൻ,കെ.കേശവൻ എന്നിവർ പ്രസംഗിച്ചു.