നെറ്റ്‌വർക്ക് തകരാറ്; ‘വി’യുടെ സേവനം തടസപ്പെട്ടു


നെറ്റ്‍വർക്ക് തകരാറിനെ തുടർന്ന് കേരളത്തിൽ വോഡഫോൺ, ഐഡിയ സംയുക്ത നെറ്റ്‍വർക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വി അധികൃതർ അറിയിച്ചു.