വിചിന്തനം വാരിക ജില്ലാതല പ്രചാരണോദ്ഘാടനം


തിരൂർ: കേരള നദ് വത്തുൽ മുജാഹിദീന്റെ മുഖപത്രമായ വിചിന്തനം വാരികയുടെ മലപ്പുറം വെസ്റ്റ് ജില്ലാതല പ്രചാരണോദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ :അനിൽ വള്ളത്തോൾ നിർവ്വഹിച്ചു. സമൂഹത്തിൽ ധാർമിക ചിന്തയും മൂല്യബോധവും വളർത്തി യെടുക്കുന്നതിൽ വിചിന്തനത്തിനുള്ള പങ്ക് വിലപ്പെട്ടതാന്നെന്ന് വൈസ് ചാൻസലർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ: പി.പി മുഹമ്മദ്,സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്റ്റർ, ഭാരവാഹികളായ ‘ ഉബൈദുല്ല താനാളൂർ, എൻ.കെ സിദ്ദീഖ് അൻസാരി,എം.ജൗഹർ മഹ്മൂദ്, ഇസ്മാഈൽ പറവണ്ണ പ്രസംഗിച്ചു.