ചമ്രവട്ടം പാർക്ക് തകരാൻ കാരണം നിർമ്മാണത്തിലെ അഴിമതി:നില്പ് സമരം നടത്തി

തവനൂർ:തകർന്നു കിടക്കുന്ന ചമ്മ്രവട്ടം സ്നേഹപാത പകുതി അടച്ച് ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് യുവ മോർച്ച തവനൂർ മണ്ഡലം കമ്മിറ്റി നിൽപ്പു സമരം നടത്തി . 8 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച പാർക്കും നടപാതയും പൂർണ്ണമായി തകർന്നു കിടക്കുന്ന ഈ സാഹചര്യത്തിലാണ് അധികൃതർ ഉദ്ഘാടനത്തിനു ഒരുങ്ങുന്നത് മന്ത്രിയും എം എൽ എ കൂടിയായ കെ.ടി ജലീലിന്റെ താൽപര്യപ്രകാരം നിർമ്മിച്ച പാർക്ക് തകരാൻ കാരണം നിർമ്മാണത്തിലെ അഴിമതിയാണെന്നും യുവമോർച്ച ആരോപിച്ചു. രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ് . പാർക്കിൽ നടത്തിയ നിൽപ്പു സമരം യുവമോർച്ച തവനൂർ മണ്ഡലം പ്രസിഡന്റ് ടി. ദിലീപ് ഉദ്ഘാടനം ചെയ്തു ടി. മുകേഷ് അധ്യക്ഷ്യം വഹിച്ചു. ശ്രീനിവാസൻ തവനൂർ സ്വാഗതവും സ്മിത മംഗലം നന്ദിയും പറഞ്ഞു വിബീഷ് ചമ്മ്രവട്ടം ജോബിഷ് പുറത്തൂർ സനൽ തവനൂർ എന്നിവർ പങ്കെടുത്തു.