സ്വർണ്ണം വിറ്റുകിട്ടിയ തുക നഷ്ടപ്പെട്ടു: എന്നാൽ തിരികെ ലഭിച്ചത് മകളുടെ വീട് പണിക്ക് ആവശ്യമായ തുക

വളാഞ്ചോരി:മൂന്നാക്കൽ പളളി റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. മൂന്നാക്കൽ സ്വദേശി കാണിക്കരകത്ത് റിയാസിന് കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്ങുന്ന ലേഡീസ് പേഴ്സ് റോഡടരികിൽ നിന്നും വീണുകിട്ടിയത്. വാട്ട്‌സപ്പ് കൂട്ടായ്മകളുടെയും മറ്റും സഹായത്തോടെ സോഷ്യൽ മീഡിയകളിലൂടെ യഥാർത്ഥ ഉടമയെ കണ്ടത്തി. വളാഞ്ചേരി സി.ഐ എം.കെ ഷാജിയുടെ സാന്നിധ്യത്തിൽ പണത്തിൻ്റെ അവകാശിയായ ടി.ടി പടി സ്വദേശി എരഞ്ഞോളി കൊട്ടാരത്ത് വീട്ടിൽ അലിക്ക് റിയാസ് കൈമാറി. അലിയുടെ മകളുട വീട് പണി ആവശ്യത്തിന് സ്വർണ്ണം വിറ്റുകിട്ടിയ തുകയായിരുന്നു നഷ്ടപ്പെട്ടത്. എന്നാൽ പണം തിരിച്ചു കിട്ടിയ അലിയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ഉടമയെ കണ്ടെത്തി പണം കൈമാറിയ സന്തോഷത്തിലാണ് റിയാസും.