കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി


കരിപ്പൂര്‍ : വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഫ്‌ളഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കൂടാതെ ദുബായില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 450 ഗ്രാം സ്വര്‍ണം പിടിച്ചു. കസ്റ്റംസ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.