തിരൂർ സി.ഐ ടി പി ഫർഷാദിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തിരൂർ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം തേടി തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി ഫർഷാദ്.

പെരുമ്പടപ്പ്, കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിരവധി കേസുകൾ തെളിയിച്ച് മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

അന്വേഷണ മികവിന്റെ അടിസ്ഥാനത്തിലാണ് മെഡലിന് അർഹനായത്. നിലവിൽ തിരൂർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആണ്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തല സ്വദേശിയായ ഫർഷാദ് ഒന്നര വർഷത്തോളമായി തിരൂർ പോലീസ്സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു.2003 മുതൽഗവൺമെൻെറ് സർവ്വീസിൽ പ്രവേശിച്ചു.റവന്യൂ,ജുഡീഷ്യൽ ഡിപാർട്ടുമെൻെറിൽ സേവനമനുഷ്ഠിച്ചു.2007 ൽ സബ്ഇൻസ്പെക്ടറായി മഞ്ചേരിയിൽ തുടക്കം.തുടർന്ന് പാലക്കാട് ജില്ലയിലെ മങ്കര,മണ്ണാർക്കാട്,ഷൊർണ്ണൂർ,മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്,എടവണ്ണ,മഞ്ചേരി,മലപ്പുറം,തൃശ്ശൂർ ജില്ലയിലെ കുന്നംകുളം,കൊരട്ടി,ചാലക്കുടി,വാടാനപ്പള്ളി,ഒല്ലൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.പിതാവ് ഹനീഫ ,മാതാവ് ലൈല,ഭാര്യ റഫീന,അക്മൽബായിസ്,അജവർ ബയിസ് എന്നിവർ മക്കളാണ്.ജില്ലയിൽ നിന്ന് ഇവരെ കൂടാതെ ചങ്ങരംകുളം സീനിയർ വനിതാപോലീസ് ഓഫീസർ റുബീന,തിരൂർ മുൻ ഡിവൈഎസ്പി ബിജുഭാസ്കർ,ഡിവൈഎസ്പി ഉല്ലാസ്, കുറ്റിപ്പുറം എസ് ഐ വാസുണ്ണി എന്നിവരും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായിട്ടുണ്ട്.