തലക്കാട് പഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം

തിരൂര്‍: തലക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. തിരൂര്‍ പ്ലസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍സി പി ബാപ്പുട്ടി, എം കുഞ്ഞിബാവ, ടി ഇസ്മയിൽ, എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് പറഞ്ഞതെല്ലാം നടപ്പാക്കിയത് അഭിമാനകരമായ നേട്ടമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിബാവ പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ നാടിനു സമര്‍പ്പിക്കും.
നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വലൂര്‍ റോഡ്, എംവി റോഡ്, മില്ല് റോഡ്, കരിമ്പന റോഡ്, അംഗനവാടി റോഡുകളുടെ ഉദ്ഘാടനമാണ് നടക്കുക. സ്‌കൂളുകള്‍ക്കുള്ള കളക്ഷന്‍ സെന്ററുകള്‍, വയോജനങ്ങള്‍ക്ക് കട്ടില്‍, തെരുവു വിളക്കുകള്‍, മത്സ്യക്ലബ്, കൃഷി ഭവന്‍, കിച്ചന്‍ ബിന്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
നവംബര്‍ ഒന്നി ഇ.കെ. നായനാര്‍ സ്മാരക ഇന്‍ഡോര്‍ സ്‌റ്റേഡിയം നാടിനു സമര്‍പ്പിക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു