കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകർന്നു വീണു.

വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ സമീപത്തെ കിണറിൽ നിന്നും പമ്പു ചെയ്യുന്ന കാട്ടിപ്പരുത്തി-
കാശാംകുന്ന് കുടിവെള്ള പദ്ധതിയുടെ 10000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നു വീണത്.ടാങ്കിന്റെ അടിത്തറ ഭാഗത്തിനു കേടുപാടുകൾ സംഭവിച്ചിട്ടില്ല.
കുടിവെള്ളത്തിന് വളരെയധികം പ്രയാസം അനുഭവിക്കുന്ന പ്രദേശമാണ് കാശാംകുന്ന്.പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സൗകര്യമാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്.
നിലവിൽ ടെൻഡർ കൊടുത്ത ടാങ്കിന്റെ വാറണ്ടി പരിശോധിച്ചു പുതിയ ടാങ്ക് കോൺട്രാക്റ്ററിൽ നിന്നും അനുവദിപ്പിക്കുക,അല്ലെങ്കിൽ താത്കാലിക സൗകര്യത്തിന് ഉള്ള മറ്റൊരു ടാങ്ക് നൽകി നിലവിലെ പ്രയാസം പരിഹരിച്ചു നൽകണമെന്ന് കാശാംകുന്ന് കുടിവെള്ള ഗുണഭോക്തൃ കമ്മറ്റി ഭാരവാഹികൾ മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു.