വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി.

വളാഞ്ചേരി:ഇരിമ്പിളിയം പഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും അണു നശീകരണം നടത്തി. പഞ്ചായത്ത് പരിധിയിലെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർമാരായ പള്ളത്ത് വേലായുധൻ, മമ്മു പാലോളി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സൈനുദ്ദീൻ ചൊലപ്ര റോഡ് ,നിസാം പുറമണ്ണൂർ,ഷിബിൽ കൊടുമുടി എന്നിവർ നേതൃത്വം നൽകി.