മത്സ്യ മാർക്കറ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യവുമായി മത്സ്യ വ്യാപാരികൾ

തിരൂർ :തിരൂർ ഗുഡ്ഷെഡ് റോഡിൽ മത്സ്യ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ മത്സ്യം ഇറക്കുന്നത് കൊണ്ട് മറ്റ് വ്യാപാരികൾ പ്രയാസത്തിലാണ്.റെയിൽവേയുടെ എമർജൻസി വാഹനം പോകുന്നതിനും നിലവിലെ സ്ഥിതി തടസം സൃഷ്ടിക്കുന്നുണ്ട്. മാർക്കറ്റിലെ അഴുക്ക് ജലം ഒഴുകുന്നത് കൊണ്ട് പ്രദേശത്ത കച്ചവടക്കാരും ദുരിതത്തിലാണ്.മത്സ്യം നിറച്ച പെട്ടി ഇറക്കി കച്ചവടം നടത്താൻ നിരത്തിൽ സ്ഥലമില്ലാത്തതും ഗൗരവമായി കാണേണ്ടുന്ന വിഷയമാണ്. സൗകര്യപ്രദമായ സ്ഥലത്തേക്ക് മത്സ്യ മാർക്കറ്റ് മാറ്റിസ്ഥാപിക്കണം.22 കച്ചവടക്കാരാണ് നിലവിൽ മാർക്കറ്റിൽ കച്ചവടം നടത്തുന്നത്.പുതിയ കച്ചവടക്കാർക്ക് അനുമതി നൽകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വ്യാപാരികൾ ആരോപിച്ചു.നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കിയിട്ടുണ്ട്.അനുകൂല നടപടിയില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും നേതാക്കളായ മുജീബ് ,ടി.ഉമ്മർഫാറൂക്ക് എന്നിവർ പറഞ്ഞു.