കരനെൽകൃഷി വിളവെടുപ്പ് വിജയകരമായി


തിരൂർ: കരനെൽകൃഷി വിളവെടുപ്പ് താഴെപാലം കൈനിക്കര റഷീദിന്റെ പുരയിടത്തിൽ വിഅബ്ദുറഹിമാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർമാൻ കെ ബാവ മുനിസിപ്പൽ സെക്രട്ടറി ബിജു എസ് കൗൺസിലർമാരായ ഇസ്ഹാഖ് സിപിഐഎം ഏരിയ സെക്രട്ടറി ഹംസക്കുട്ടി അഗ്രികൾച്ചർ ഓഫീസർ മുഹമ്മദ് കോയ ദിനേശൻ മാസ്റ്റർ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.