മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം പ്രഹസനം : യുഡിഎഫ്

തിരൂർ: നഗരസഭ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് ഒരു തരത്തിലും പ്രവർത്തനക്ഷമമല്ലെന്നും തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഇത്തരം ഉദ്ഘാടന തട്ടിപ്പുകൾ തിരൂർ നിവാസികൾ തിരിച്ചറിയുമെന്നും പ്ലാൻ്റ് സന്ദർശിച്ച യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഈ പ്ലാൻ്റിനു വേണ്ടി തിരൂരിലെ വ്യാപാരികളിൽ നിന്ന് 18 ലക്ഷം രൂപയാണ് നഗരസഭ ഭരണ സമിതി പിരിച്ചെടുത്തത്. ഇലക്ഷൻ അടുത്തപ്പോൾ ജന രോഷം ഭയന്നാണ് ഇലക്ട്രിക് സിറ്റി കണക്ഷൻ പോലും ലഭിക്കാത്ത ട്രീറ്റ്മെൻറ് പ്ലാൻറിൻ്റെ ഉദ്ഘാടന പ്രഹസനം നടത്തിയത്.
യുഡിഎഫ് നേതാക്കളായ കെ. ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, പി.കെ.കെ. തങ്ങൾ, ഷറഫുദ്ദീൻ കണ്ടാത്തിയിൽ, പി.വി.സമദ്, നൗഷാദ് പരന്നേക്കാട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.