സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ


മലപ്പുറം: മലപ്പുറം ഡിവിഷനിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ നിലമ്പൂർ പോരൂർ പട്ടണം കുണ്ട് സ്വദേശി ഫസലുദ്ദീൻ എന്നയാളെ സ്കൂട്ടറിൽ കടത്തുകയായിരുന്ന 4.600 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ അമീൻ അൽത്താഫ്, ജയപ്രകാശ്, ഹരീഷ് .വി സുഭാഷ് വി , സബിൻ ദാസ് , റിജു, ഷംനാസ് സി.ടി, കമ്മുകുട്ടി, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.