അതിഥിത്തൊഴിലാളികളെ ബ്രൗൺഷുഗറുമായി പൊലീസ് അറസ്റ്റ് ചെയ്തു
വളാഞ്ചേരി: രണ്ട് അതിഥിത്തൊഴിലാളികളെ ബ്രൗൺഷുഗറുമായി വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ അനാറുൽബാഹർ (23), മാപ്പി കൂൽ (28) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. 9 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. ഒരുലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.