2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍നിന്ന് 4.49 കിലോഗ്രാം സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടി. ഏകദേശം 2.12 കോടി രൂപ
വിലമതിക്കുന്ന സ്വര്‍ണമാണ് ഡി.ആര്‍.ഐ. സംഘം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തിലെത്തിയ മുഹമ്മദ് കുഞ്ഞ് മാഹീന്‍, മുഹമ്മദ് അര്‍ജാസ്, ഷംസുദ്ദീന്‍, കമാല്‍
മൊഹ്യുദ്ദീന്‍ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്. സ്വര്‍ണം കാലില്‍കെട്ടിവെച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഇവരില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും മറ്റ്
പേര്‍ കോഴിക്കോട്, തിരുനെല്‍വേലി സ്വദേശികളുമാണ്. കസ്റ്റഡിയിലെടുത്ത നാല് പേരെയും ഡി.ആര്‍.ഐ. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.