കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 34 അംഗൺവാടികൾ ഇനി ഹൈടെക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അംഗൺവാടികളും ഹൈടെക് ആക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ അംഗൺവാടി ഹൈടെക് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി പുറമണ്ണൂർ വടക്കുമ്മുറി അംഗൺവാടി (CNo .38) ഹൈടെക് ആക്കിയതിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫസീല ടീച്ചർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 34 അംഗൺവാടികളാണ് ഹൈടെകാക്കി മാറ്റിയത്.ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, സ്മാർട്ട് ടി.വി, കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനുതകുന്ന പഠനോപകരണങ്ങൾ, കളിയു പകരണങ്ങൾ, തുടങ്ങിയവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. വലിയ കുന്ന് ഡിവിഷനിലെ കെട്ടിടമുള്ള മുഴുവൻ അംഗൺവാടികളും ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി.ടി അമീർ അധ്യക്ഷത വഹിച്ചു.മുസ്തഫ, ആഷിഖ്, ജസീന, ബീന, സുചിത്ര ,താഹിറ തുടങ്ങിയവർ സംസാരിച്ചു.