‘പകൽ വീട് ‘ നാടിന് സമർപ്പിച്ചു.

തിരൂർ: താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോധികര്‍ക്കായി വട്ടത്താണി മഞ്ചാടിയ്ക്കല്‍ അങ്കണവാടിയ്ക്ക് സമീപം നിര്‍മിച്ച പകല്‍ വീട് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 19 ലക്ഷം രൂപ വിനിയോഗിച്ച് റീഡിങ് ഹാള്‍, ലൈബ്രറി, വിനോദോപാധികള്‍ എന്നിവ സജ്ജീകരിച്ചാണ് താനാളൂര്‍ പഞ്ചായത്തിലെ പ്രഥമ പകല്‍ വീട് നാടിന് സമര്‍പ്പിച്ചത്.