മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു.

കൊച്ചി: പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ച കോഴപ്പണം ഇതിലുണ്ടെന്നാണ് ആരോപണം. നോട്ട്നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ എക്കൗണ്ട് വഴി വെളുപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനാണ് ഇബ്രാഹീംകുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കൊച്ചിയിലാണ് ചോദ്യം ചെയ്യല്‍.

നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസില്‍ ഇടപെട്ടിരിക്കുന്നത്