പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരെ അറിയിച്ചുവെങ്കിലും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നില്ല.
ആതവനാട്: പഞ്ചായത്ത് 9 വാർഡിലെ ആതവനാട് പാറ ചാലിൻ കുളമ്പ് അമ്പല പറമ്പ് പോകുന്ന റോഡിൽ വിവിധ ഇടങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി റോഡിലൂടെ ഒഴുകി പോകാൻ തുടങ്ങിയിട്ട് ആഴ്ചകളോളമായി അധികൃതരെ അറിയിച്ചുവെങ്കിലും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്നത് കണ്ടയുടനെ നാട്ടുക്കാർ വാട്ടർ അതോറിറ്റി ഓഫീസിൽ വിളിച്ചു പറഞ്ഞെങ്കിലും കേട്ട ഭാവം നടിക്കുന്നില്ല എന്നും . ഓഫീസിൽ നേരിട്ടത്തി പരാതി നൽകിയാൽ നടപടി എടുക്കാം എന്നാ മറുപടിയാണ് ലഭിച്ചതെന്ന് പ്രദേശത്തുകാർ പറയുന്നു
തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണ് ഇത്തരത്തിൽ പല ഭാഗങ്ങളിലായി പൈപ്പിൽ പൊട്ടൽ വന്ന് ദിവസവും ലിറ്റർ കണക്കിന് കുടിവെള്ളം പാഴായി പോകുന്നത്. കൂടശ്ശേരി പാറ, മാട്ടുമ്മൽ, ബാവപ്പടി, ആതവനാട് പാറ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലാണ് ജനങ്ങൾക്ക് ലഭിക്കേണ്ട കുടിവെള്ളം ഒരു കാരണവുമില്ലാതെ ദിവസവും റോഡിലൂടെ ഒഴുകി പോകുന്നത്. ഇതിലൂടെ വാട്ടർ അതോറിറ്റിക്കും വലിയ സാമ്പത്തിക നഷ്ട്ടമാണ് ഉണ്ടാകുന്നത്.
വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നതിനാൽ ചില ഇടങ്ങളിൽ കാൽ നടയാത്രകാർക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇനിയും അധികാരികൾ നിസംഗത പാലിച്ചാൽ പ്രധിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുക്കാർ മുന്നറിയിപ്പ് നൽകി