പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടി. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. തിരൂർ ബീരാഞ്ചിറ കുഞ്ചിപാടി കടവിലാണ് സംഭവം. ബീരഞ്ചിറ സ്വദേശി നിസാം ആണ് രക്ഷപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന അൻവർ (37) പേരായി ഹൗസ് ആനപ്പടി സ്വദേശി വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.