അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം.പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. അന്തേവാസിയായ പാല രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.
ഇന്നലെ രാത്രി നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബാലകൃഷ്ണന്‍ നായര്‍ ചന്ദ്രദാസനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.