മുസ്‌ലിം യൂത്ത്‌ലീഗ് പ്രതീകാത്മക ജയിലിലടയ്ക്കൽ സമരം നടത്തി.

ബിനീഷിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്

മലപ്പുറം: സി.പി.എം. പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറത്ത് പ്രതീകാത്മക  ജയിലിൽ നിറക്കൽ  സമരം നടത്തി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനംചെയ്തു. ഇടതുപക്ഷം അധികാരത്തിൽ വന്നതുമുതൽ രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികളും കേരളത്തിൽ കേന്ദ്രീകരിക്കേണ്ടി വന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.പി. സാദിഖലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശരീഫ് ആറ്റപ്പുറത്ത്, സുബൈർ മൂഴിക്കൽ, റഷീദ് കാളമ്പാടി, സുഹൈൽ സാദ് പറമ്പൻ, സദാദ് കാമ്പ്ര, വാളൻ റസാഖ്, വി.ടി. മുനീർ, സാലി മാടമ്പി, സമീർ കൂട്ടീരി എന്നിവർ നേതൃത്വം നൽകി.