കണ്ടെയ്നര്‍ ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു;

സഞ്ചരിച്ച ബൈക്കില്‍ കഞ്ചാവ് കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്.

മലപ്പുറം: ദേശീയപാത കാക്കഞ്ചേരിയിൽ നിറുത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്കിടിച്ചാണ് യുവാവ് മരിച്ചത്. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തിൽ വിനോദിന്റെ മകൻ സനൂപ് (22) ആണ് മരിച്ചത്.ബൈക്കിന് പിറകിൽ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.ബൈക്കിൽനിന്ന് പിന്നീട് കഞ്ചാവ് കവർ ലഭിച്ചു. ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്നും കിട്ടിയ ശേഷമേ കഞ്ചാവ് സംബന്ധിച്ച നിജസ്ഥിതി അറിയൂവെന്നും പൊലീസ് പറഞ്ഞു. കഞ്ചാവും ബൈക്കും കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.