സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ
സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര് അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്, കോട്ടയം നാല്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ 14, തൃശ്ശൂര്‍ സിറ്റി രണ്ട്, പാലക്കാട് മൂന്ന്, മലപ്പുറം രണ്ട്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് നാല്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം റൂറല്‍ 12, കോട്ടയം അഞ്ച്, ഇടുക്കി ഏഴ്, തൃശ്ശൂര്‍ സിറ്റി 15, പാലക്കാട് 10, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1462 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 573 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന് ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 197, 10, 5
തിരുവനന്തപുരം റൂറല്‍ – 269, 195, 7
കൊല്ലം സിറ്റി – 215, 27, 19
കൊല്ലം റൂറല്‍ – 515, 0, 0
പത്തനംതിട്ട – 21, 24, 1
ആലപ്പുഴ- 34, 27, 2
കോട്ടയം – 16, 31, 0
ഇടുക്കി – 15, 16, 0
എറണാകുളം സിറ്റി – 10, 0, 0
എറണാകുളം റൂറല്‍ – 22, 4, 1
തൃശൂര്‍ സിറ്റി – 24, 25, 1
തൃശൂര്‍ റൂറല്‍ – 14, 21, 0
പാലക്കാട് – 19, 50, 0
മലപ്പുറം – 16, 23, 1
കോഴിക്കോട് സിറ്റി – 3, 6, 1
കോഴിക്കോട് റൂറല്‍ – 11, 25, 2
വയനാട് – 5, 0, 0
കണ്ണൂര്‍ – 4, 0, 0
കാസര്‍ഗോഡ് – 52, 89, 0