മാർക്സിസ്റ്റ് പാർട്ടിയും ഇടതു സർക്കാരും രാജ്യദ്രോഹികളുടെ പ്രവർത്തനമാണ് നടത്തുന്നത് എന്ന് അഡ്വ: നാരായണൻ നമ്പൂതിരി;

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ കള്ളക്കടത്തുകൾ എല്ലാം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

തിരൂർ: യുവാക്കളുടെ മസ്തിഷ്ക്കം തകർക്കുന്ന മയക്കുമരുന്നും രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന കള്ളക്കടത്തിനും നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് പാർട്ടിയും ഇടതു സർക്കാരും രാജ്യദ്രോഹികളുടെ പ്രവർത്തനമാണ് നടത്തുന്നത് എന്ന് ബി ജെ പി സംസ്ഥാന വക്താവ് അഡ്വ: നാരായണൻ നമ്പൂതിരി പറഞ്ഞു. ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തിയ സമര ശൃംഖലയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം തിരൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ കള്ളക്കടത്തുകൾ എല്ലാം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കടത്തിയതിന് അച്ഛനെ ഒറ്റപ്പെടുത്തരുതെന്ന് പറഞ്ഞ പാർട്ടി അച്ഛൻ നടത്തിയ ബാർ കോഴ അഴിമതിക്ക് മകനെ കുറ്റപ്പെടുത്തരുതെന്നാണ് പറയുന്നത്. ഒരു രാഷ്ട്രീയ തത്ത്വദീക്ഷയും ഇല്ലാത്ത പാർട്ടിയാണെന്ന് സി.പി.എംവീണ്ടും തെളിയിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് രവിതേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം എംകെ.ദേവീദാസ്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ: എം.കെ.ജയശങ്കർ, മനോജ് പാറശ്ശേരി, സത്താർ ഹാജി കള്ളിയത്ത്, വി.ഭരതൻ, ശശി പരാരമ്പത്ത്, സി.വി.നരേന്ദ്രൻ,വെങ്ങാലൂർ മുഹമ്മദ് കുട്ടി, കുഞ്ഞിക്കോയ മുസ്ല്യാർ എന്നിവർ നേതൃത്വം നൽകി