ബെംഗളൂരു: കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് വിവരം. മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബിയും ആവശ്യപ്പെട്ടേക്കും. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എന്‍ഐഎയും കേസില്‍ അന്വേഷണത്തിന് എത്തുമെന്ന വിവരങ്ങള്‍ പുറത്ത് വന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
