കേരള പിറവി ദിനത്തിൽ ഫുട്ബോൾ കൈമാറി ഒഎസ്എ

ആലത്തിയൂർ: ആലത്തിയൂർ കെ.എച്.എം.എച്.എസ്.എസ് സ്പോർട്സ് വിഭാഗത്തിന്റെ കോച്ചിങ് ക്യാമ്പിലേക്ക് ആവിശ്യമായ ഫുട്ബോൾ കേരള പിറവി ദിനത്തിൽ കൈമാറ്റം ചെയ്ത് പൂർവവിദ്യാർത്ഥി സംഘടന.ആക്റ്റിംഗ് പ്രസിഡന്റ്‌ കെ.വി.ബഷീറിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ ഡോക്ടർ ഇബ്രാഹിം ഒഎസ്എ ഭാരവാഹികളിൽ നിന്ന് ഫുട്ബോൾ സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്ക് കിട്ടിയ ജേഴ്സി സ്കൂൾ പ്രിൻസിപ്പാൾ സുനിത ടീച്ചറും, സ്പോർട്സ് താരങ്ങൾക്ക് കിട്ടിയ ജേഴ്‌സി എച് എം ജബ്ബാർ മാഷും സ്വീകരിച്ചു. ചടങ്ങിൽ ഒഎസ്എ ജനറൽ സെക്രട്ടറി മോനുട്ടി പൊയിലിശ്ശേരി, സെക്രട്ടറിമാരായ മംഗലം സുലൈമാൻ, അയ്യൂബ് ആലുക്കൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ റഹൂഫ് പാറശ്ശേരി,കായിക അധ്യാപകൻ കൂടി ആയ എം.സാജിർ മാസ്റ്റർ, പ്രവാസി കോഡിനേറ്റർ ഖാദർ പെരുന്തലൂർ എന്നിവർ പ്രസംഗിച്ചു.