പൂച്ചെടികൾ കയറ്റിവന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടി.

ലോറി മാർഗം കൂടുതൽ കഞ്ചാവ് കൊണ്ടു വന്നു; കഞ്ചാവ് സംഘത്തെക്കുറിച്ച് തുടരന്വേഷണം

 

കുറ്റിപ്പുറം: ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 gm കഞ്ചാവ് പിടിച്ചെടുത്തത്
കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് ഇടുക്കി ബാലഗ്രാം സ്വദേശി പുത്തൻ വീട്ടിൽ രാജേന്ദ്രൻ നായർ മകൻ സന്ദീപ് കുമാർ (28/20) എന്നായാളെ അറസ്റ്റു ചെയ്തു .ഇയാളിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടുകയും .ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മിനു രാജ് ശിബുശങ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.. ലോറി മാർഗം കൂടുതൽ കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടാകാം എന്നും കഞ്ചാവ് സംഘത്തെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ടതുണ്ടെന്നും കുറ്റിപ്പുറം ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.