Fincat

അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.

എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാട്ടെ വിവരങ്ങൾ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ.

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എൻസിബി ഇപ്പോൾ അന്വേഷിക്കുന്നത്. ശനിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാട്ടെ വിവരങ്ങൾ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ.

1 st paragraph

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ എൻസിബി വിവരങ്ങൾ തേടിയത് നിർണായകമാണെന്നാണ് വിലയിരുത്തൽ. സാധാരണഗതിയിൽ ഇ.ഡി.നൽകുന്ന റിപ്പോർട്ടുകൾക്കനുസൃതമായിട്ടാണ് എൻസിബി അന്വേഷണം നടത്താറുള്ളത്.