തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ്;

തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്‍റെ പ്രതികരണം.

ബംഗളുരു: തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ചയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കാനിങിന് വിധേയനാക്കി. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു. അതിനിടെ ഇന്ന് ബിനീഷിനായി ഹൈകോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും.

ഇ.ഡിക്കൊപ്പം നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന അപേക്ഷ നല്‍കും. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് ഇന്നലെയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.