ചരിത്ര സംഗമം തോണിയാത്ര ശ്രദ്ധേയമായി ;

തിരൂർ: വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി കേരളപ്പിറവി ദിനത്തിൽ നടത്തിയ ‘ദേശീയ ജലപാത തീരദേശ വികസനം പൈത‍ൃക സംസ്കാരത്തിലൂടെ’ എന്ന പരിപാടി മലയാള സർവകലാശാല വിസി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. പരിപാടിയോടു അനുബന്ധിച്ച് കൂട്ടായി റഗുലേറ്റർ ബ്രിജ് മുതൽ തൂക്കുപാലം വരെ തോണി യാത്ര നടത്തി.

സമിതി പ്രസിഡന്റ് കെ.കെ.അബ്ദുൽ റസാഖ് ഹാജി ആധ്യക്ഷ്യം വഹിച്ചു. കെ.സി.അബ്ദുല്ല, നഗരസഭ സെക്രട്ടറി എസ്.ബിജു, ജോയിന്റ് ആർടിഒ ആർ.അജികുമാർ, ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.ടി.ഹരീന്ദ്രനാഥ്, ഷമീർ കളത്തിങ്ങൽ, കെ.തെസ്നി എന്നിവർ പ്രസംഗിച്ചു.