ഈ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടി വരിക;

കപട വാഗ്ദാനങ്ങൾ വോട്ടില്ലാ എന്ന ഫ്ലക്സ് പ്രദർശിപ്പിച്ച പുന്നംപറമ്പ് നിവാസികൾ

കോട്ടക്കൽ:  വില്ലൂർ പുനപറമ്പിലെ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ ഇക്കുറി ഒറ്റ നിർബന്ധമുള്ളൂ വീടുകൾക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പനികൾ മാറ്റി തരണം അല്ലാത്തപക്ഷം വോട്ടില്ല എന്ന് പറയുകയാണ്. ഇത് അറിയിച്ചു വീടിൻറെ മുമ്പിൽ ഫ്ലക്സും പ്രദർശിപ്പിച്ചിട്ടുണ്ട് ഉണ്ട് കൈയെത്തും ദൂരത്താണ് ഇതിലൂടെ വൈദ്യുതി കടന്നു പോകുന്നത് മുപ്പതോളം വീട്ടുകാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത് ചൂണ്ടിക്കാട്ടി കാലങ്ങളായി ഉയർത്തുന്ന ആവശ്യത്തോട് രാഷ്ട്രീയക്കാർ താൽക്കാലിക മറുപടി നൽകി വോട്ടുമായി പോവുകയാണ് പതിവ്. വൈദ്യുതി വകുപ്പിൽ ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണാൻ ഇവർ തുനിയുന്നില്ല എന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം വിജയം ഉറപ്പിച്ചാൽ വിസ്മരിക്കും ഇക്കുറി ഇതിന് പരിഹാരം കാണാനാണ് വീട്ടുകാരുടെ പുറപ്പാട്. വീടിൻറെ മുകളിലൂടെ പോകുന്ന അപകട ഭീഷണിയായ വൈദ്യുതിലൈൻ റോഡിലേക്ക് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം ജീവന് അപകട ഭീഷണിലായിരികെ തിരിഞ്ഞുനോക്കാത്ത വർക്ക് എന്തിന് വോട്ട് നൽകണം എന്നാണ് ഇവർ ചോദിക്കുന്നത്. രാഷ്ട്രീയക്കാരുടെ കപട വാഗ്ദാനങ്ങൾ മുമ്പിൽ അടിയറവ് പറയേണ്ടെന്ന് ഉറച്ചതീരുമാനം അതോടെയാണ് പത്രവാർത്തകൾ അടങ്ങിയ ഫ്ലക്സ് പ്രദർശിപ്പിച്ചു വീട്ടുകാർ നേരത്തെ ഒരുങ്ങിയിരിക്കുന്നത്