സഹോദരങ്ങളെ കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പാലപ്പെട്ടിയിൽ കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേൽപ്പിച്ച കബീർ

പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശികളായ തെക്കന്‍ കബീര്‍ (30), ഉമ്മര്‍ (32) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. കൈക്കും പുറത്തും മാരകമായി വെട്ടേറ്റ കബീറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മറിനെ പൊന്നാനി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കബീറിന്റെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാലപ്പെട്ടി ബീച്ചിലാണ് സംഭവം. പെരുമ്പടപ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഫൈബര്‍ വള്ളം വാങ്ങാനാണ് കബീറും ഉമ്മറും ബീച്ചിലെത്തിയത്. ഇത് അറിഞ്ഞ് ആലുങ്ങല്‍ ഭാഗത്തുള്ള സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് രണ്ട്  പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളാണ് സഹോദരങ്ങളേയും വെട്ടി പരിക്കേൽപ്പിച്ചത് . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.