കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ചിമ്പു ശമീറിനെ പിടികൂടി.

vly prathi chimbu

വളാഞ്ചേരി: 2020 ഓഗസ്റ്റ് 30 ന് കാവുംപുറത്ത് വെച്ച് നടന്ന കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കാടാമ്പുഴ പിലാത്തറ സ്വദേശി പാലക്കല്‍ വീട്ടില്‍ ശമീര്‍ എന്ന ചിമ്പു ശമീറിനെ വളാഞ്ചേരി പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതിയും ആസാം സ്വദേശിയുമായ മഹബുല്‍ ഹഖിനെ മുമ്പ് പോലീസ് പിടികൂടിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടയില്‍ രണ്ടാം പ്രതിയുടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഒന്നാം പ്രതി ചിമ്പു ശമീര്‍ പൈങ്കണ്ണൂര്‍ സ്വദേശി ദനേശിനെ കുത്തുകയായിരുന്നു. വളാഞ്ചേരി എസ്.എച്ച് .ഒ എന്‍.കെ ഷാജി എസ്.ഐ മാരായ മുരളി കൃഷ്ണന്‍, ഇഖ്ബാല്‍, പ്രൊബേഷന്‍ എസ്.ഐ മധുപാലകൃഷ്ണന്‍ സീനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ ദേവ്, സി.പി.ഒ മാരായ കൃഷ്ണ പ്രസാദ്, രാധാകൃഷ്ണന്‍, അബ്ദുല്‍ റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.