ചൈന ഇന്ത്യയ്ക്ക് പണി തന്നു തുടങ്ങി;

ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോയ 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ലാബ് റിപ്പോര്‍ട്ടില്‍ കൊവിഡ് നെഗറ്റീവ് രേഖപ്പെടുത്തിയിരുന്ന യാത്രക്കാര്‍ക്കാണ് റിപ്പോര്‍ട്ടിന് വരുദ്ധമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാര്‍ക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇത് ആദ്യമായല്ല ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ വിദേശത്ത് പോയ യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മുംബൈയില്‍ നിന്ന് ഹോങ്ങ് കോങ്ങില്‍ എത്തിയ യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു. സമാന സംഭവത്തെ തുടര്‍ന്ന് ദുബായിലും എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.