പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഞ്ച് സ്‌കൂളുകള്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും

പാണ്ടിക്കാട് സ്‌കൂള്‍

മലപ്പുറം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 സ്‌കൂളുകള്‍ കൂടി മലപ്പുറം ജില്ലയില്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും. ജി എച്ച് എസ് എസ് പാണ്ടിക്കാട്, ജി എം എല്‍ പി എസ് ചെറുവണ്ണൂര്‍, ജി എം എല്‍ പി എസ് കൊടശ്ശേരി,  ജി യു പി എസ് പുല്ലൂര്‍, ജി എം എല്‍ പി എസ് താഴെക്കോട് എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രി ഓണ്‍ലൈന്‍ ആയാണ് സ്‌കൂളുകളുടെ ഉദ്ഘാടനം നടത്തുക. ഇതോടനുബന്ധിച്ച് അതാത് സ്‌കൂളുകളില്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ശിലാഫലക അനാഛാദനം നടക്കും.