വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു

വള്ളിക്കുന്ന്: എം എല്‍ എ തന്നെയാണ് ഇക്കാര്യം  അറിയിച്ചത്.ചെറിയ തോതില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് കോവിഡ് ടെസ്റ്റിന് വിധേയമായത്.ആശങ്കപ്പെടാനില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ഹോം ക്വാറന്റയിനില്‍ പോവണമെന്ന് എം എല്‍ എ. ഫോണില്‍ കിട്ടുന്നില്ലെങ്കില്‍ സ്റ്റാഫുകളുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

 

സഹപ്രവർത്തകരെ, ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു.
ചെറിയ തോതിൽ ഒരു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാൽ മുൻകരുതൽ എന്ന നിലയിൽ ഡോക്ടരുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ കോവിഡ് ടെസ്റ്റിന് വിധേയമായി. റിസൾട്ട് വന്നു.പോസറ്റീവാണ്.
ഭയപ്പെടാൻ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും നേരിട്ട് ബന്ധപ്പെട്ടവർ സ്വയം ഹോം ക്വാറൻ്റയിനിൽ പോവണമെന്ന് അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തുക.
എന്നെ ഫോണിൽ കിട്ടുന്നില്ലെങ്കിൽ എൻ്റെ സ്റ്റാഫുകളുമായി ബന്ധപ്പെടാവുന്നതാണ്.
സസ്നേഹം
അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ