തിരൂർ സ്റ്റേഡിയം നശിപ്പിച്ചവരോട് ജനം കണക്ക് ചോദിക്കും;

സ്റ്റേഡിയം തുറന്ന് കൊടുക്കാതെ മനപൂർവ്വം സ്റ്റേഡിയം നശിപ്പിക്കുകയായിരുന്നെന്ന് എം എൽ എ

തിരൂർ: നാലര കോടി ചെലവഴിച്ച് നവീകരിച്ച തിരൂർ മുനിസിപ്പൽ സ്റ്റേഡിയം സംരക്ഷിക്കാതെയും, മെയിൻ്റനൻസ് നടത്താതെയും നശിപ്പിച്ച മുനിസിപ്പൽ ഭരണ സമിതിയോട് തിരൂരിലെ ജനങ്ങൾ കണക്ക് ചോദിക്കുമെന്ന് സി മമ്മൂട്ടി എം എൽ എ പറഞ്ഞു. കായികപരിശീലനത്തിന് തുറന്ന്‌ കൊടുക്കാതിരുന്നത് കായിക താരങ്ങളോട് ചെയ്ത ക്രൂരതയാണ്. സ്റ്റേഡിയത്തിന് 50 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞവർ അതിൻ്റെ തുടർ പ്രവർത്തനങ്ങൾ ജനങ്ങളോട് തുറന്ന് പറയാൻ തയ്യാറാകണം. കായിക താരങ്ങൾക്കും, മത്സരങ്ങൾക്കും വേണ്ടി സ്റ്റേഡിയം തുറന്ന് കൊടുക്കാതെ മനപൂർവ്വം സ്റ്റേഡിയം നശിപ്പിക്കുകയായിരുന്നെന്ന് എം എൽ എ പറഞ്ഞു.