അടപ്പിക്കലിനെതിരെ തുറന്ന സമരം നടത്തി.

തിരൂർ:കോവിഡിൻ്റ പേരിലുള്ള വിവിധ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പ സമരത്തിൻ്റ ഭാഗമായി തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ സ്റ്റാഫിനൊടപ്പം അടപ്പിക്കലിനതിരെ തുറന്ന സമരം നടത്തി.തുടർന്ന് , പ്രകടനത്തിനുശേഷം സിവിൽ സ്റ്റേഷനിൽ മുന്നിൽ നടന്ന പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡൻ്റ് പി.എ. ബാവ ന ഉദ്ഘാടനം ചെയ്തു. പി.പി.അബ്ദുറഹ്മാൻ, പി.എ. റഷീദ് ,സമദ് പ്ലസൻറ്, എ ഹരീന്ദ്രൻ, ലില്ലി പി.എ. സലാം ഷബീബ് അസോസിയേറ്റസ് പ്രസംഗിച്ചു 

പ്രകടനത്തിന് കെ.ബഷീർ ,എം കെ അനിൽകുമാർ ,ശിഹാബ് ലിയ, കെ കെ റസാഖ് , എം എം സൈനുദ്ദീൻ, നാസർ ദർവേസ്, സീനത്ത് ജലീൽ, ഹിന്ദുസ്ഥാൻ റസാഖ്,സംഗം മണി , ഒ.കെ.നാസർ, ഫർഹ ബഷീർ, മൊയ്തുഷ , ഷാഫി മാർക്കറ്റ് ,ജി മാറ്റ് അഷറഫ്,ആലുങ്ങൽസത്താർ ,റോയൽ സൈനുദ്ദീൻ നേതൃത്വം നൽകി.