വ്യാപാരികള്‍ നി്ല്‍പ്പു സമരം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി നില്‍പ്പ് സമരം മക്കരപറമ്പ യൂണിറ്റില്‍ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്രം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം : കേന്ദ്ര, കേരള സര്‍ക്കാറുകളുടെ തെറ്റായ വ്യാപാര നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറമ്പ യൂണിറ്റില്‍ നില്‍പ്പ് സമരം നടത്തി യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ടയുടെ അദ്ധ്യക്ഷതയില്‍ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്രം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.അനീസുദ്ധീന്‍ മുല്ലപള്ളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ,അഷ്‌റഫ് പുല്ലേ ങ്ങല്‍, റഫീഖ് പൂമ്പാറ്റ, മുഹ്‌സിന്‍ ഭാരത്, ഹംസ കുട്ടി പെരിഞ്ചീരി, ഷബീര്‍ വടക്കാങ്ങര ,അബു അമീന്‍ ട്രാവല്‍സ് എന്നിവര്‍ സംസാരിച്ചു