വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു.

 

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ശിലാഫലകം അനാഛാദനം ചെയ്യുന്നു

വളാഞ്ചേരി:കോട്ടക്കൽ മണ്ഡലത്തിൽ നിന്നും റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇരിമ്പിളിയം വില്ലേജ് ഓഫീസ്,
സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ്
എന്നിവയുടെ നിർമ്മാണോദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.റവന്യു വകുപ്പ് മന്ത്രി . ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ടി.ആർ.കെ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലാഫലകം അനാഛാദനവും പട്ടയ വിതരണവും നിർവ്വഹിച്ചു. തിരൂർ തഹസിൽദാർ ടി.മുരളി റിപ്പോർട്ട് അവതരിപ്പി ച്ചു .പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് ഇരിമ്പിളിയം, കാട്ടിപ്പരുത്തി വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ആക്കി ഉയർത്തുന്നതിനായി ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി , വളാഞ്ചേരി നഗരസഭ ചെയർ പേഴ്സൺ സി.കെ. റുഫീന , ബ്ലോക്ക് മെമ്പർമാരായ കുന്നത്ത് ഫസീല ടീച്ചർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വേണുഗോപാലൻ എൻ , അഷ്റഫലി കാളിയത്ത്, പറശ്ശേരി അസൈനാർ, സജീഷ് പൊന്മള, ഫൈസൽ തങ്ങൾ, മാനു പാലക്കൽ, ഡപ്യൂട്ടി തഹസിൽദാർ കെ.എ.ജലീൽ
, വില്ലേജ് ഓഫീസർമാരായ ജയശങ്കർ (കാട്ടിപ്പരുത്തി) രാജു ( ഇരിമ്പിളിയം) എന്നിവർ സംസാരിച്ചു.