അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: കെ പി എസ് ടി എ

മലപ്പുറം : വികലമായ അധ്യാപക നയങ്ങള്‍ തിരുത്തണമെന്നും
2016 മുതല്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരക്ക് നിയമന അംഗീകാരവും ശമ്പളവും നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ  മലപ്പുറം ഉപജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണാ സമരം ആവശ്യപ്പെട്ടു.

ധര്‍ണാ സമരം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് കാമ്പ്രന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി. വി സജില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ സി. കെ.പൗലോസ്, കെ.വി മനോജ് കുമാര്‍, വി.രഞ്ജിത്ത്, കെ.ഹാരിസ് ബാബു, സുബോധ്,മുജീബ് റഹ്മാന്‍, രിഹാസ് നടുത്തോടി, സമീര്‍ കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.