വർഷങ്ങളോളo വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക്

വളാഞ്ചേരി: വർഷങ്ങളോളo വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി  നഗരസഭയിലെ  18-ാം വാർഡ്  മൂച്ചിക്കൽ അംഗനവാടിക്ക്  നിർമ്മിച്ച പുതിയ കെട്ടിടം  പറമ്പയിൽ ഇണ്ണി ഹാജി സ്മാരകം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ നാടിന് സമർപ്പിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രുപാ അനുവദിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പറമ്പയിൽ ഹബീബ് റഹ്മാൻ സൗജന്യമായി തന്ന സ്ഥലത്താണ്   നിർമ്മാണം പൂർത്തീകരിച്ചത്. ആബിദ് ഹുസൈൻ തങ്ങൾഎം എൽ എ നാടിന് സമർപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന അദ്ധ്യക്ഷത വഹിച്ചു.മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ ,നഗരസഭാ സെക്രട്ടറി എസ് സുനിൽകുമാർ ,എ ഇ പത്മശ്രീ, അഷ്റഫ് അമ്പലത്തിങ്ങൽ ,പറശ്ശേരി അസൈനാർ, പറമ്പയിൽ ഹബീബ് റഹ്മാൻ, കെ.പി.സുബൈർ മാസ്റ്റർ,എം.കെ.മുഹമ്മദ് ,ജലാലുദ്ധീൻ എന്നമാനു, റസീന ടീച്ചർ പ്രസംഗിച്ചു. കെട്ടിടം നിർമ്മിക്കാൻ 15 ലക്ഷം രൂപ അനുവദിച്ച് തന്ന എം എൽ എക്ക് നഗരസഭയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ സി.കെ.റുഫീന  സമ്മാനിച്ചു.10 ലക്ഷത്തോളം വിലവരുന്ന 3 സെൻ്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയ പറമ്പയിൽ ഹബീബ് റഹ്മാന് നഗരസഭയുടെ സ്നേഹോപഹാരം  ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നൽകി .സമയബന്ധിതമായി കെട്ടിട നിർമ്മാണം പൂർത്തീകരിച്ച  കോൺട്രാക്ടർ സി.പി.മാധവന് നഗരസഭയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ സി.കെ.റുഫീന  സമ്മാനിച്ചു. പദ്ധതി പൂർത്തീകരിക്കാൻ മുൻകൈയെടുത്ത മൂച്ചിക്കലിൻ്റെ പ്രിയ ജനപ്രതിനിധി നഗരസഭാ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസറിന് മൂച്ചിക്കൽ പൗരാവലിയുടെ സ്നേഹോപഹാരം  എം.കെ.മുഹമ്മദ്  സമ്മാനിച്ചു.

വളാഞ്ചേരി നഗരസഭ മൂച്ചിക്കൽ അoഗനവാടി കെട്ടിടം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.