കരിപ്പൂരിൽ സ്വർണവേട്ട തുടരുന്നു;അഞ്ച് യാത്രക്കാരെ പിടികൂടി.

കരിപ്പൂർ: എയർ ഇന്റലിജൻസ് യൂണിറ്റ് കോഴിക്കോട് എയർ പോർട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5 യാത്രക്കാരിൽ നിന്നാണ്  വിദേശത്തുനിന്നും എത്തിയ 5 യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 81 ലക്ഷം വില വരുന്ന 24 Ct പരിശുദ്ധിയുള്ള 1559 ഗ്രാം 24 Ct സ്വർണം പിടിച്ചെടുത്തു. ഇതിൽ രണ്ടു യാത്രക്കാരിൽനിന്നായി 1 ലക്ഷം മാർക്കറ്റ് വിലയുള്ള 11000 സിഗരെട്ടുകളും പിടിച്ചെടുത്തു. IX 1346 എന്ന വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിയായ അനൂപിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 739 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതേ വിമാനത്തിൽ തന്നെ യാത്രക്കാരനായ കാസറഗോഡ് തെക്കിൽ സ്വദേശിയായ മജീദ് അബ്ദുൽ കാദറിൽ നിന്നും കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 175 ഗ്രാം സ്വർണവും, ബാഗേജിൽ ഒളിപ്പിച്ച 5000 നിരോധിത സിഗരറ്റും പിടിച്ചെടുത്തത്. ദുബായിൽ നിന്നും SG 141 എന്ന വിമാനത്തിൽ എത്തിയ കാസറഗോഡ് മൂളിയാർ സ്വദേശി മുഹമ്മദ് ഫൈസലിൽ നിന്നുമാണ് കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 215 ഗ്രാം സ്വർണവും, ബാഗേജിൽ ഒളിപ്പിച്ച 6000 നിരോധിത സിഗരറ്റും പിടിച്ചെടുത്തത്.ഷാർജയിൽ നിന്നും എത്തിയ G9 454 എന്ന വിമാനത്തിൽ എത്തിയ കാസറഗോഡ് സ്വദേശി അരീഫിൽ നിന്നും 232 ഗ്രാമും, കാസറഗോഡ് പെരിയ സ്വദേശിയായ അബ്ബാസ് അറഫാത്തിൽ നിന്നും 198 ഗ്രാമും കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ പിടിച്ചെടുത്തത്.